sivaraman

തൊടുപുഴ: രാജ്യത്ത് ബിജെപി സർക്കാർ നടപ്പിലാക്കുന്ന നയങ്ങളെല്ലാം കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്നും ഇത് രാജ്യ പുരോഗതിക്ക് തടസ്സമാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. സിപിഐയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തൊടുപുഴ താലൂക്ക് സെക്രട്ടറി പി പി ജോയി ക്യാപ്ടനായുള്ള രാഷ്ട്രീയ പ്രചരണ ജാഥ മുള്ളരിങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുളളരിങ്ങാട് ലോക്കൽ സെക്രട്ടറി കെ ആർ സാൽമോൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മാത്യു വർഗ്ഗീസ്, കെ സലിം കുമാർ, പി പി ജോയി,പി ജി വിജയൻ,വി ആർ പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ, സജി പൗലോസ്, മായ ശിവദാസ്,സിന്ധു സാബു,വി കെ സതീശൻ, ഇ വി ശിവദാസ് എന്നിവർ സംസാരിച്ചു.