കാഞ്ചിയാർ : ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴി ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവ വാങ്ങുന്ന എല്ലാ പെൻഷൻ ഗുണഭോക്താവും ബി പി എൽ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെങ്കിൽ അത് തെളിയിക്കുന്ന റേഷൻകാർഡോ 2009ലെ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളതാണെങ്കിൽ അത് തെളിയിക്കുന്ന രേഖയോ ജനുവരി 20 നകം ഗുണഭോക്താവിന്റെ ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം എന്ന് സെക്രട്ടറി അറിയിച്ചു.