2000ലധികം തൊഴിലവസരങ്ങൾ
കട്ടപ്പന: കേരള നോളജ് ഇക്കോണമി മിഷൻ ജനുവരി 19ന് കട്ടപ്പന ഗവ. കോളേജിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ തൊഴിൽമേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000ലധികം തൊഴിലവസരങ്ങളുണ്ടാകും. 18നും 59നുമിടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. 19 ന് രാവിലെ വരെ പേര് രെജിസ്റ്റർ ചെയ്യാം. ഐ.ടി., എൻജിനിയറിങ്, ടെക്‌നിക്കൽ, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ഫിനാൻസ് എജ്യൂക്കേഷൻ, ബാങ്കിങ്, മാർക്കറ്റിങ്, സെയിൽസ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എന്നി മേഖലകളിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കും. അഞ്ച് വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യവുയാണ് കേരള നോളജ് ഇക്കോണമി മിഷൻ സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടത്തിയ തൊഴിൽ മേളകളിലൂടെ അയ്യായിരത്തോളം പേർക്ക് ജോബ് ഓഫർ ലഭിച്ചു. 12,000 രൂപമുതൽ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കൂടുതലറിയാൻ സന്ദർശിക്കുക. https://youtu.