തൊടുപുഴ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ജില്ലാ സമ്മേളനം ഞായറാഴ്ച വൈകിട്ട് 6.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രൊഡക്ട് എക്‌സിബിഷനും ഉണ്ടാകും.
സർക്കാർ പദ്ധതി പ്രകാരമുള്ള സ്വകാര്യ വ്യാവസായ പാർക്കുകൾ തൊടുപുഴ, കട്ടപ്പന, അടിമാലി മേഖലകളിൽ തുടങ്ങുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്യും. അംഗത്വ വിതരണം ഉണ്ടായിരിക്കും.
സ.ഐ.എ. സംസ്ഥാന കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീനാഥ് വിഷ്ണു,
കെ.എസ്.എസ്.ഐ.എ. സെൻട്രൽ സോൺ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബി.ജയകൃഷ്ണൻ എന്നിവരെ യോഗം ആദരിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ വി.സുനിൽകുമാർ, പ്രോഗ്രാം കൺവീനർ കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.