കട്ടപ്പന: ഇടുക്കി എഞ്ചിനീയറിംഗ് കോളേജി വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം സംബന്ധിച്ച് കെ സുധാകരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സി പി എം ഇജില്ലാ കമ്മറ്റി. കേരളത്തിൽ ഇന്നുവരെയും ഉണ്ടായിട്ടുള്ള ദാരുണ സംഭവങ്ങളെ പരസ്യമായി ന്യായീകരിക്കുകയും കൊലപാതകികൾക്ക് പരസ്യമായി സംരക്ഷണം കൊടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന് നേതൃത്വം നൽകുന്ന കെ സുധാകരന്റെ നിലപാടെന്ന് ജില്ലാ സെക്രട്ടറി സി. വി വർഗ്ഗീസ് കട്ടപ്പനയിൽ പറഞ്ഞു.സെമി കേഡർ സംവിധാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് ആയുധ പരിശീലനം കൊടുക്കുകയും, ആക്രമിക്കുന്നവരുടെ മരണം ഉറപ്പ് വരുത്തണമെന്നുള്ള നിർബന്ധ ബുദ്ധി
കെ സുധാരകരനും കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.അതാണ് കോൺഗ്രസിന്റെ പുതിയ സംസ്‌കാരം. യാതൊരുവിധ സംഘർഷവുമില്ലാതെയാണ് പൈനാവ് എൻജിനിയറിങ് കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി കൗണ്ടിങ് ഘട്ടത്തലേയ്ക്ക് എത്തിയത്. ഇക്കാര്യം കോളേജ് പ്രിൻസിപ്പൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിലെ കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള കോൺഗ്രസിന്റെ ഗൂഡാലോചനയുടെ ആദ്യത്തെ ഇരയാണ് ധീരജും അമലും അഭിജിത്തുമെന്നും, കേരളത്തിലെ ജനങ്ങൾ ഇത് മനസ്സിലാക്കിയെന്നും സി പി എം ജില്ലാ കമ്മറ്റി വ്യക്തമാക്കി. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രതഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്, ജില്ലാ സെക്രട്ടറയേറ്റ് അംഗം കെ.എസ് മോഹനൻ, കട്ടപ്പന ഏരിയാ സെക്രട്ടറി വി .ആർ സജി എന്നിവർ അറിയിച്ചു