നെടുങ്കണ്ടം: വൃദ്ധനെ വഴിയരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കല്ല് എഴുകാനക്കണ്ടം പാപ്പച്ചൻ (85) ആണ് മരിച്ചത്. ആനക്കല്ല് പൊന്നാങ്കാണി റോഡിൽ ഇന്നലെ വൈകിട്ടാണ് പാപ്പച്ചന്റെ മൃതദേഹം കണ്ടെത്തിയത്. സ്വന്തം വീട്ടിൽ നിന്ന് മകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പാപ്പച്ചൻ ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.