തൊടുപുഴ: ജനപ്രതിനിധിയെന്ന നിലയിലും വിദ്യാർത്ഥിയെന്ന നിലയിലും തൊടുപുഴയുടെ ഭാഗമായ പി.ടി.തോമസിന്റെ ദീപ്തമായ ഓർമ്മകൾ പങ്ക് വെച്ച് വ്യാഴാഴ്ച്ച സുഹൃത്ത് സംഗമം നടക്കും. തൊടുപുഴ ടൗൺ ഹാളിൽ വൈകുന്നേരം 3.30 ന് നടക്കുന്ന സംഗമത്തിൽ രാഷ്ട്രീയ നിരീക്ഷകൻ കെ. വേണു ,ഗാന്ധിയൻ ഡോ എം പി മത്തായി, പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ ,ജോൺ പെരുവന്താനം, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ,ഡിജോ കാപ്പൻ ,ഡീൻ കുര്യക്കോസ് എം. പി, കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഡി. സി. സി പ്രസിഡന്റ് സി. പിമാത്യു തുടങ്ങി
യവർ പങ്കെടുക്കും.