തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ബൂത്തുകളിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികൾ നീക്കുന്നില്ലന്ന് ആക്ഷേപം. ആശുപത്രിക്ക് ചുറ്റിലും സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി ബൂത്തിൽ നിന്നാണ് കുപ്പികൾ നീക്കം ചെയ്യാത്തത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ, കൂടെ വരുന്നവർ, ആശുപത്രി ജീവനക്കാർ എന്നിവർ ആശുപത്രിയുടെ ചുറ്റിലും പ്ലാസ്റ്റിക്ക് കുപ്പികൾ വ്യാപകമായി തള്ളിയിരുന്നു. ഇതേ തുടർന്നാണ് സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക്ക് ബൂത്തുകൾ ആശുപത്രി പരിസരത്ത് സ്ഥാപിച്ചത്. ബൂത്തിൽ കുപ്പികൾ കുത്തി നിറഞ്ഞ അവസ്ഥയിലാണ്. ബൂത്തിൽ സ്ഥലം ഇല്ലാത്തതിനെ തുടർന്ന് ആളുകൾ പ്ലാസ്റ്റിക്ക് കുപ്പികൾ വ്യാപകമായി ആശുപത്രി പരിസരങ്ങളിൽ വലിച്ചെറിയുന്നുമുണ്ട് .