post

മുട്ടം: വൈദ്യുതി പോസ്റ്റിന്റെ അപകടാവസ്ഥ പരിഹരിക്കപ്പെട്ടില്ല. മുട്ടം എം വി ഐ പി ഓഫീസിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ ഏതോ വാഹനം ഇടിച്ചതിനെ തുടർന്ന് പോസ്റ്റിന്റെ ചുവട് വട്ടം ഓടിയുകയും സ്റ്റേ കമ്പി പൊട്ടിപ്പോവുകയും ചെയ്തിരുന്നു. ഇടിയുടെ അഘാത്തിൽ അര മീറ്ററോളം ദൂരത്തിൽ നിരങ്ങി മാറിയാണ് പോസ്റ്റിരിക്കുന്നത്. മുകളിലുള്ള വൈദ്യുതി കമ്പിയിൽ തട്ടി നിൽക്കുന്നതിനാലാണ് പോസ്റ്റ് താഴേക്ക് മറിഞ്ഞ് വീഴാത്തത്. വൈദ്യുതി കമ്പി അബദ്ധത്തിലെങ്ങാനും പൊട്ടിയാൽ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ് വീണ് വൻ അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് ഈ അവസ്ഥയാണുള്ളത്. ഉന്നത കെ എസ് ഇ ബി ഉദ്യോഗസ്ഥർ സംഭവം സംബന്ധിച്ച് അറിഞ്ഞിട്ടും അപകടാവസ്ഥക്ക് പരിഹാരം ആകാത്തത്തിൽ വ്യാപക ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന തൊടുപുഴ മുട്ടം സംസ്ഥാന പാതയോരത്താണ് വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലുള്ളതും.