sfi
എസ്എഫ്‌ഐ തൊടുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിരോധത്തിന് ഭാഗമായി തൊടുപുഴ നഗരത്തിൽ നടത്തിയ പ്രകടനം

തൊടുപുഴ :ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്
വിദ്യാർത്ഥി പ്രതിരോധം തീർത്ത് എസ്എഫ്‌ഐ.
എസ്എഫ്‌ഐനേതൃത്വത്തിൽ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ വിദ്യാർത്ഥി പ്രതിരോധം സംഘടിപ്പിച്ചു. എസ്എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മുന്നിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം ആർ സഹജൻ, എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി ലിനുജോസ്, ഏരിയ പ്രസിഡന്റ്‌ജോയൽജോസ് തുടങ്ങിയവർ സംസാരിച്ചു. സമാപനയോഗം സിപി. എം സംസ്ഥാന കമ്മിറ്റി അംഗം കെ പിമേരി ഉദ്ഘാടനം ചെയ്തു