തൊടുപുഴ: ഇന്നലെ പുലർച്ച മുതൽ ഒന്നിന് പിറകെ ഒന്നായി അഞ്ച് അപകടമരണങ്ങൾ കേട്ടതിന്റെ ഞെട്ടലിലായിരുന്നു ഇടുക്കി ജില്ലക്കാർ. വളരെ ചെറിയ പ്രായത്തിൽത്തന്നെ മൂന്ന് പേർക്ക് റോഡപകടത്തിലും ഒരാൾ കെട്ടിടത്തിന്റെ പടിക്കെട്ടിൽനിന്നും വീണും ഒരാൾ വെള്ളച്ചാട്ടത്തിൽ വീണുമാണ് ജീവൻ പൊലിഞ്ഞ്.

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടിൽ നിന്നും കാൽവഴുതി തഴേക്ക് വീണാണ് നെടുങ്കണ്ടം മുല്ലവേലിൽ എം.എസ്.സുമേഷ് (41) മരിച്ചത്. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറുമായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയുണ്ടായ അപകത്തിൽ മരണം സംഭവിച്ചത് വെള്ളിയാഴ്ച്ച പുലർച്ചെയാണ്. കൊറോണക്കാലത്ത് ഒട്ടേറെപ്പേരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും നാട്ടിൽ സഹായ സഹകരണവുമായി മുൻപന്തിയിലുണ്ടായിരുന്ന സുമേഷിന്റെ വിയോഗം ഞെട്ടലോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും കേട്ടത്.
വെള്ളിയാഴ്ച രാവിലെ ആറേമുക്കാലോടെവെങ്ങല്ലൂർ ഷാപ്പുംപടിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നം പട്ടയം കവല ചക്കാലക്കൽ പരേതനായ വർഗീസിന്റെ മകൻ മനു (34) മരിച്ചു.പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു

തൊടുപുഴ കാരിക്കോട് അമ്പാടി സ്റ്റോഴ്‌സ് ഉടമ തോപ്പിൽ ഹരിയുടെ മകൻ അനന്ത കൃഷ്ണണൻ (19) ഇന്നലെ മൂന്നിലവ് കുട്ടിക്കയത്തിൽ മുങ്ങിമരിച്ചു. തൊടുപുഴ കോഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്.

രാജഗിരി എൻജിനീയറിങ്ങ് കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിമണക്കാട് പുലിമനക്കൽ സലി.പി മത്തായിയുടെ മകൻ നിക്‌സൺ (19) വാഹനാപകടത്തിണാണ് മരിച്ചത്. ഇൻഫോ പാർക്കിന് സമീപത്ത് വച്ചായിരുന്നു അപകടം. .

വിനോസഞ്ചാരികളായ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടി ഓടിച്ചിരുന്ന നെടുങ്കണ്ടം തിങ്കൾക്കാട് മന്നാക്കുടി ഗോപാലൻ (50) ഇന്നലെ രാവിലെ മരിച്ചു. ഗോപാലന്റെ കൂടെ സഞ്ചരിച്ചിരുന്ന ഇടവഴിക്കുന്നേൽ പ്രഭു (39) വിന് ഗുരുതരമായി പരിക്കേറ്റു. ഗോപാലനും പ്രഭുവും ഇറച്ചി വാങ്ങാൻ മുനിയറക്ക് പോകുകയായിരുന്നു.