വെള്ളിയാമറ്റം :നാട്ടുകാരുടെ പ്രിയ ബസ് അർച്ചനയുടെ ഉടമകളായ ബാബുവിനും ജോസിനെയും ആദരിക്കും.ഗോത്ര വർഗ്ഗ കോളനിയായ പൂച്ചപ്രയിലേയ്ക്ക് ബസ് എത്തിച്ചത് ഇവരുടെ പ്രയത്‌നം കൊണ്ടാണ്.നാടിനെ അറിഞ്ഞും നാട്ടുകാരെ അറിഞ്ഞും ആ സർവീസ് ഇപ്പോഴും തുടരുന്നു.അനുകരണീ മാതൃകയായ ഇവരുടെ 36വർഷത്തെ ഇഴപിരിയാത്ത സൗഹൃദവും പരി ഗണിച്ച്
റോട്ടറി കമ്മ്യൂണിറ്റി കോർപ്പസിന്റെ നേതൃത്വത്തിൽ ഇരുരെയും നാളെ ഉച്ചകഴിഞ്ഞ് നാ ലിന് വെള്ളിയാമറ്റം ആർ പി എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ആദരിക്കും. ഇടുക്കി എൻ ഫേഴ് സ്‌മെന്റ് ആർ ടി ഒ പി. എ.നസീർ യോഗം ഉദ്ഘാടനം ചെയ്യും.റോട്ടറി കമ്മ്യൂണിറ്റി കോർപ്പസ് പ്രസിഡന്റ്അനിൽ രാഘവൻഅദ്ധ്യക്ഷതവഹിക്കും.വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുമുഖ്യ പ്രഭാഷണംനടത്തും
വെള്ളിയാമറ്റംസെന്റ് ജോർജ് പള്ളി വികാരിഫാ :ഇമ്മാ നുവേൽ വരിക്കമാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും ബസ് ഓണേ ഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്തൂഫാൻ തോമസ് ആദരിക്കൽചടങ്ങ് നടത്തും.പഞ്ചായത്തം ഗങ്ങളായ വി കെ കൃഷ്ണൻ
ഷേർലി ടീച്ചർ റോട്ടറി കമ്മ്യൂണിറ്റി കോർ പ്പ സ് ഭാരവാഹികളായജേക്കബ് സെബാസ്റ്റ്യൻ ഹമീദ്, പുലിക്കോട്ടിൽഎന്നിവർ പ്രസംഗിക്കും.