തൊടുപുഴ- : കുമാരമംഗലം ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ ഇന്ന് തൊടുപുഴ ബ്‌ളോക്ക് ക്ഷീര സംഗമം നടക്കും. പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാലിപ്രദർശനത്തിൽ വിജയികളായവർക്ക് സമ്മാനവും നൽകും. തൊടുപുഴ ബ്‌ളോക്ക് പ്രസിഡന്റ് ട്രീസ ജോസ് കാവാലം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡയറി സെമിനാർ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്‌ളോക്ക് പഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ, ക്ഷീരകർഷകർ എന്നിവർ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി കാലിപ്രദർശന മത്സരം, ഡയറി എക്‌സപോ,ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ എന്നിവ നടക്കും.