കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി സ്മാരകമായി പുതുതായി പണി പൂർത്തീകരിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഗ്രാമപഞ്ചായത്ത് പൗരാവകാശരേഖ പ്രകാശനം നടത്തും. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ ടൂറിസം ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് ഹരിതകർമസേന ഇൻഷുറൻസ് പ്രകാശനം നടത്തും. ഫോട്ടോ ഗ്യാലറിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. മോഹനൻ, കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ എം.പി. അനിൽകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.