വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്ന് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നീ ഗുണഭോക്താക്കൾ പെൻഷൻ തുക ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്നവരാണെങ്കിൽ അവർ ബി.പി.എൽ പട്ടികയിലുൾപ്പെട്ടവരോ, ബി.പി.എൽ റേഷൻ കാർഡുള്ളവരോ ആണെങ്കിൽ ആധാർ കാർഡിന്റെ കോപ്പി, ബി.പി.എൽ പട്ടികയിലെ വിവരങ്ങൾ അല്ലെങ്കിൽ ബി.പി.എൽ റേഷൻ കാർഡിന്റെ കോപ്പി എന്നിവയുമായി 20നകം പഞ്ചായത്ത് ആഫീസിൽ ഹാജരാക്കേണ്ടതാണ്.