തൊടുപുഴ: സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രം ട്രാൻസ്ജെന്റേഴ്‌സ് ക്ലബ്ബ് രൂപീകരണ ഉദ്ഘാടനവും മുൻ ജില്ലാ കോ- ഓഡിനേറ്റർ വി. സിജിമോന് യാത്രയയപ്പും നടത്തി. പരിപാടിയിൽ ജില്ലാ കോ- ഓഡിനേറ്റർ രമേഷ് കൃഷ്ണൻ, ജില്ലാ ഓഫീസർ ശങ്കർ, മുൻ ജില്ലാ കോ- ഓഡിനേറ്റർ വി. സിജിമോൻ, മുൻ ജില്ലാ ഓഫീസർ വി.എസ്. ബിന്ദു, ടാൻസ്ജെന്റേഴ്‌സ് ക്ലബ് പ്രസിഡന്റ് ജ്യോത്സന രതീഷ്, പഞ്ചായത്ത്/ നഗരസഭ കോ- ഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.