തൊടുപുഴ: ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ മത്സരത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളും ത്രീ സ്റ്റാർ സ്‌പോർട്സ് ക്ലബ്ബും ചാമ്പ്യന്മാരായി. ജില്ലാ യൂത്ത് ക്ലബ്ബ് നെറ്റ്‌ബോൾ ടീം രണ്ടാം സ്ഥാനവും നേടി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫെബ്രുവരി 14 മുതൽ 25 വരെ നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും.