ഇടുക്കി: അനെർട്ട് മുഖേന സബ്‌സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന 'സൗര തേജസ്' പദ്ധതിയുടെ ഭാഗമായി 17ന് അനെർട്ടിന്റെ ജില്ലാ കാര്യാലയത്തിൽ സ്‌പോട് രജിസ്‌ട്രേഷൻ നടത്തും. അനെർട്ടിന്റെ www.buymysun.com എന്ന വെബ്‌സൈറ്റ് വഴിയും ഉർജ്ജമിത്ര ക്യാമ്പയിൻ പാർട്ണർ വഴിയും അപേക്ഷിക്കാം. 2,3 കിലോ വാട്ട് കപ്പാസിറ്റിയുള്ള സൗര വൈദ്യതനിലയങ്ങൾ 40% സബ്‌സിഡിയോടെയാണ് വീടുകളിൽ സ്ഥാപിക്കുന്നത്. തുടർന്ന് വരുന്ന 5,7,10 കിലോ വാട്ട് വരെ ഉള്ള സൗരനിലയങ്ങൾക്ക് 20% സബ്‌സിഡിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 04862 233252.