ദേവികുളം:കെ.ഡി.എച്ച് വില്ലേജിൽ ദേവികുളം ഫോറസ്റ്റ് ഓഫീസിൽ നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നിന്നിരുന്ന 10 ഗ്രാന്റിസ് മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് ജനുവരി 27ന് രാവിലെ 11 മണിക്ക് കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദേവികുളം താലൂക്ക് ഓഫീസിൽ നിന്നോ കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ നിന്നോ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04865 264231