തൊടുപുഴ: പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17ന് വൈകിട്ട് നാലിന് തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തും. യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി ശ്യാം രാജ്,​ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ സംസാരിക്കും.