തൊടുപുഴ: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാന്റ് ബോൾ മത്സരം ഇന്ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി താരങ്ങൾ വിവിധ ടീമുകളെ പ്രതിനിധീകരിക്കും. രാവിലെ ഒമ്പതിന് ജില്ലാ ഹാന്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ മത്സരം ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ അത്‌ലറ്റ് കെ.ജെ. സന്ധ്യ മുഖ്യാഥിതിയായി പങ്കെടുക്കും. സംസ്ഥാന പൊലീസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ മിസ്റ്റർ കേരളയായ ജെസ്റ്റിൽ ജോസിനെ ചടങ്ങിൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ അലി പി.എം മുഖ്യപ്രഭാക്ഷണം നടത്തും. ബ്ലോക്ക് മെമ്പർ നീതു മോൾ ഫ്രാൻസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉഷ രാജശേഖരൻ, ജിന്റു ജേക്കബ്, സുമേഷ് പാറചാലിൽ, സിബിൻ വർഗീസ്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി കെ. ശശിധരൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തുപറമ്പിൽ, ജില്ലാ ഹാന്റ് ബോർ അസോസിയേഷൻ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ മെഡൽ വിതരണം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി മുഖ്യ പ്രഭാക്ഷണം നടത്തും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗ്രെസി തോമസ്, ശരത് ബാബു, സാജൻ ചിമ്മിനിക്കാട്ട്, ലൈല കരീം, മായ ദിനേശൻ, സുനിത എം.പി. ജില്ലാ ഹാന്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ കുമാർ കെ.ആർ എന്നിവർ സംസാരിക്കും.