മുട്ടം: വൈദ്യുതി പോസ്റ്റിന്റെ അപകടാവസ്ഥക്ക് പരിഹാരമായി. വാഹനം ഇടിച്ചതിനെ തുടർന്ന്
മുട്ടം എം വി ഐ പി ഓഫീസിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റാണ് റോഡിലേക്ക് ചാഞ്ഞു അപകടാവസ്ഥയിലായത്. വാഹനം ഇടിച്ചതിന്റെ അഘാത്തിൽ പോസ്റ്റിന്റെ ചുവട് വട്ടം ഓടിഞ്ഞു അര മീറ്ററോളം ദൂരത്തിൽ നിരങ്ങി നീങ്ങിയ അവസ്ഥയിലുമായിരുന്നു. പോസ്റ്റിന്റെ മുകളിലുള്ള വൈദ്യുതി കമ്പിയിൽ തട്ടി നിന്നതിനെ തുടർന്നാണ് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീഴാതിരുന്നത്. ഏതാനും ദിവസങ്ങളായിട്ട് ഈ രീതിലായിരുന്നു പോസ്റ്റ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പോസ്റ്റിന്റെ അപകടാവസ്ഥ അധികൃതർ പരിഹരിച്ചത്.