തൊടുപുഴ: പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ റഗ്ബി മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോർജിന് ദീപശിഖ കൈമാറി. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ ട്രഷറർ സലി കെ. ഇടശ്ശേരി ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡിനിൽ, സ്റ്റേറ്റ് അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗീസ്, സ്റ്റേറ്റ് ബാഡ്മിന്റൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ,​ നഗരസഭാ കൗൺസിലർ ഷഹന ജാഫർ, കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിൻ, ഇടുക്കി ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ജോയ് അഗസ്റ്റിൻ, എന്നിവർ പങ്കെടുത്തു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി മുഹമ്മദ് ബഷീർ ഒബ്‌സെർവറായിരുന്നു.