തൊടുപുഴ: ജില്ല പൂർണമായും 4ജി നെറ്റ്‌വർക്ക് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് സെപ്തംബറിൽ തുടക്കം കുറിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവിൽ 4ജി സംവിധാനം പ്രവർത്തിക്കുന്നയിടങ്ങളിലെ പോരായ്മകൾ പരിഹരിക്കും. എല്ലാ സ്ഥലങ്ങളിലും മൊബൈൽ, ഇന്റർനെറ്റ് കവറേജ് ലഭ്യമാക്കുന്നതിന് ജില്ലയിൽ പുതുതായി 133 സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സർവീസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി തീരുമാനമെടുത്തു. ജില്ലയിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന ആവശ്യം മുൻനിറുത്തിയുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ വിദൂരമേഖലകളിൽ ഇന്റർനെറ്റ് കവറേജ് ലഭ്യമല്ലാതിരുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ സാരമായി ബാധിച്ചിരുന്നു. അന്ന് മുതലുള്ള ആവശ്യമാണ് പുതിയ ടവർ സ്ഥാപിച്ച് മൊബൈൽ- ഇന്റർനെറ്റ് കവറേജ് ഒരുക്കണമെന്നത്. ക്ലാസുകൾ വീണ്ടും ഓൺലൈനിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഈ ആവശ്യം വീണ്ടുമുയർന്നിരുന്നു.
പുതിയ ടവർ ഇവിടങ്ങളിൽ
കാരിക്കോട്, തൊടുപുഴ വെസ്റ്റ്, തൊടുപുഴ ഈസ്റ്റ്, പെരുമ്പിള്ളിച്ചിറ, പൂമാല, പാറ, ആലക്കോട്, വഴിത്തല ഈസ്റ്റ്, വണ്ണപ്പുറം അമ്പലംപടി, അമയപ്ര, കീരിത്തോട്, വടക്കുമുറി, പുറപ്പുഴ, പതിപ്പള്ളി, നെല്ലാപ്പാറ, കരിങ്കുന്നം ടൗൺ, മൈലക്കൊമ്പ്, ഇല്ലിമാരി, മുട്ടം പോളിടെക്‌നിക്, തൊടുപുഴ കെ.എസ്.ആർ.ടി.സി, തൊടുപുഴ ചാഴിക്കാട്ട് ആശുപത്രി, തൊടുപുഴ അർച്ചന ആശുപത്രി, തൊടുപുഴ ന്യൂമാൻ കോളേജ്, കുമ്മംകല്ല്, ഹോളിഫാമിലി നഴ്‌സിഗ് കോളേജ്, തൊടുപുഴ സ്മിതാ ആശുപത്രി, തെക്കുംഭാഗം, വെള്ളിയാമറ്റം, പന്നിമറ്റം, പൊന്നന്താനം, എള്ളുംപുറം, മലയിഞ്ചി, കൈതപ്പാറ, ചെങ്കൽസിറ്റി, കാളിയാർ ടൗൺ, പന്നൂർ, ഇടമറുക്, എടാട്, പട്ടയക്കുടി, ഭൂമിയാംകുളം, പാൽക്കുളംമേട്, ഇടക്കാട്, വാഴത്തോപ്പ് ടൗൺ, ചെറുതോണി, പടമുഖം, വിമലഗിരി, ചിന്നാർ, മുള്ളരികുടി, കല്ലാർകുട്ടി, ഉളുപ്പൂണി, ബോണാമി, ഗ്ലെൻമേരി, പുല്ലുമേട്, സന്യാസിയോട്, രാജമുടി, കണ്ണംപടി, വണ്ടിപ്പെരിയാർ 57 മൈൽ, ചെളിമട, അട്ടപ്പള്ളം കുമളി, കുന്തളംപാറ, കട്ടപ്പന കെ.എസ്.ആർ.ടി.സി, പാറത്തോട് നെടുങ്കണ്ടം, നരിയമ്പാറ, ആനയിറങ്ങൽ, ചട്ട മൂന്നാർ, മൂന്നാർ കോളനി, അടിമാലി ഗവ. ആശുപത്രി, ചിലന്തിയാർ, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, കുട്ടിക്കാനം എം.ബി.സി കോളേജ്, തൊവരയാർ, അട്ടപ്പള്ളം, കൗന്തി, ചേമ്പളം, അപ്പാപ്പൻപടി, തേഡ് ക്യാമ്പ്, കൂട്ടാർ ടൗൺ, പുല്ലുമേട് ചെങ്കര, ഉപ്പുതറ പി.എച്ച്.സി, പാലാർ, നരിയമ്പാറ, കാഞ്ചിയാർ, പള്ളിക്കവല, അയ്യപ്പൻകോവിൽ, പഴമ്പിള്ളിചാൽ, കുറത്തിക്കുടി, ചെങ്കുളം, ഓൾഡ് ദേവികുളം, മത്താപ്പ്, ചെണ്ടുവരെ ടോപ്പ്, പുതുക്കാട്, ചെണ്ടുവരെ സൗത്ത്, ചെണ്ടുവരെ സെന്റർ, അരുവികാട്, ഗുണ്ടാർലെ (സൈലന്റ് വാലി നമ്പർ- 1), ലക്ഷ്മി സൗത്ത്, ലക്ഷ്മി ഈസ്റ്റ്, ഒട്ടപാറൈ, പാർവ്വതി ഹിൽ, കുറ്റിയാർ, കൊറന്തക്കാട്, മാട്ടുപ്പെട്ടി സൗത്ത്, നല്ലതണ്ണി സൗത്ത്, ചേറ്റുകുഴി, മേലെചിന്നാർ, എൻ.എസ്.എസ് കോളേജ് രാജകുമാരി, മടപ്ര, പൊന്നാമല പെരിഞ്ചാംകുട്ടി, കാൽവരി മൗണ്ട്, ഉപ്പുതോട്, കാമാക്ഷി 2, കട്ടപ്പന ഗവൺമെന്റ് കോളേജ്, കട്ടപ്പന ഗവൺമെന്റ് കോളേജ്, കട്ടപ്പന ഈസ്റ്റ് നെടുങ്കണ്ടം കൈലാസപ്പാറ, കൽത്തൊട്ടി, കോഴിമല, ചോറ്റുപാറ, ചേമ്പളം, പുളിയന്മല- 2, ചതുരംഗപ്പാറ, കുഞ്ചിത്തണ്ണി, പേത്തൊട്ടി, തിങ്കൾകാട്, വെള്ളാരംകുന്ന്, വണ്ടിപ്പെരിയാർ ടൗൺ, ചെങ്കര, ആറാം മൈൽ കുമളി,
മയിലാടുംപാറ, ഹെലിബറിയ, കൊച്ചുകരിന്തരുവി, പാമ്പനാർ 2, കമ്പംമേട് 2, കടശ്ശികടവ്
'മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പിന്നാക്ക മേഖലകളിലേക്കുള്ള യുണിവേഴ്‌സൽ സർവീസ് ഒബ്ലിക്കേഷൻ ഫണ്ടും പ്രത്യേക ട്രൈബൽ ഫണ്ടും ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ ടെലികോം നയത്തിന്റെ ഭാഗമായുള്ള നിലപാടുകൾ മൂലം ഈ മേഖലയിലെ പുരോഗതി തടസപ്പെടുന്നുണ്ട്. ഒപ്ടിക്കൽ ഫൈബർ ശൃംഖല വ്യാപിപ്പിക്കാനും ഫോർജി യും ഫൈബർ ടു ഹോം സംവിധാനവും ഹൈ സ്പീഡ് ഇന്റർനെറ്റും നടപ്പാക്കുന്നതിനും ബി.എസ്.എൻ.എൽ ജീവനക്കാരുടെയും അധികാരികളുടെയും ആത്മാർത്ഥമായ പ്രവർത്തനം അനിവാര്യമാണ്."
-ഡീൻ കുര്യാക്കോസ് എം.പി