
മൂലമറ്റം : അറക്കുളം പഞ്ചായത്തിലും ഹരിതകേരളം മിഷന്റെ ജലഗുണനിലവാര പരിശോധനാ ലാബ് തുറക്കുന്നു. മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ലാബ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ലാബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ് നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ അദ്ധ്യക്ഷയാകും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു, വാർഡംഗം സിനി,ഹരിതകേരളം മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ ഡോ. ജി.എസ്. മധു, സ്‌കൂൾ പ്രിൻസിപ്പൽ എം. അമൃതേഷ് തുടങ്ങിയവർ സംബന്ധിക്കും.