തൊടുപുഴ: പുരാതന ശിവക്ഷേത്രമായ കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീകോവിൽ നവീകരണം നടക്കുന്നു. മാർച്ച് പതിമൂന്നാം തീയതി ബാലാലയ ക്ഷേത്രത്തിലേക്ക് ശ്രീകോവിലിലെ പ്രതിഷ്ഠ മാറ്റുന്നതോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തങ്ങൾക്കായി
ക്ഷേത്ര ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ശ്രീകോവിൽ നവീകരണ കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.എസ് രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. നവീകരണ കമ്മിറ്റി കൺവീനറായി പി എസ് രാധാകൃഷ്ണൻ പൊതനാകുന്നേൽ, ജോയിന്റ് കൺവീനറായി കെ.പി ശിവദാസ്, ട്രഷററായി ഇ.എസ് നന്ദകുമാർ എന്നിവരെ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.