അരിക്കുഴ:കേരള ബാലസാഹിത്യ അക്കാദമിയുടെ ബാലനോവൽ പുരസ്‌കാരം നേടിയ രഞ്ജിത്‌ജോർജിനെ അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുമോദനയോഗം കേരളകൗമുദികോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യുകയും പുരസ്ക്കാര ജേതാവിനെ പൊന്നാടയും മെമന്റോയും നൽകി ആദരിക്കുകയും ചെയ്തു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ.രോഷ്‌നി ബാബുരാജ്, പഞ്ചായത്തംഗം എ.എൻ ദാമോദരൻ നമ്പൂതിരി , സുകുമാർ അരിക്കുഴ, ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, സിന്ധു വാസുദേവൻ, കെ.എൻഗോപി, ശ്രീലക്ഷ്മി കെ.എം എന്നിവർ പ്രസംഗിച്ചു.