തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മകൽപ്പൂരം നടക്കും. രാവിലെ പതിവ് പൂജകൾ, 10ന് മഹാദേവാനന്ദ സ്വാമികൾ (ശിവഗിരി മഠം)പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ക്ഷേത്ര സന്നിധിയിൽ പകൽപ്പൂരം, സ്‌പെഷ്യൽ പഞ്ചാരി മേളം, ഏഴിന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, അത്താഴപൂജ. നാളെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും. രാവിലെ പതിവ് പൂജകൾ, ഒമ്പതിന് ഗുരുദേവ കീർത്തന പാരായണം, സർവ്വൈശ്വര്യ ഗുരുപൂജ, 10ന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ പ്രഭാഷണംനടത്തും. തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് ആറാട്ട്ബലി, ആറാട്ട് പുറപ്പെടൽ, 7.30ന് ആറാട്ട് എതിരേൽപ്പ്, തുടർന്ന് തിരുമുമ്പിൽ പറവയ്പ്പ്, കൊടിയിറക്ക്, കലശാഭിഷേകം, മഹാപ്രസാദ ഊട്ട്.
.