
കട്ടപ്പന : എസ് എൻ ഡി പി യോഗത്തിന്റെ ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് മലനാട് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു.എല്ലാ യോഗ വാർഷിക പ്രതിനിധികളെയും നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കാൻ യൂണിയൻ നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. ഒന്നായി നമ്മൾ മുന്നോട്ട് എന്ന ഔദ്യോഗിക പാനലിന്റെ അഭ്യർത്ഥന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ വിതരണം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമൻ , വൈസ് പ്രസിഡന്റ് വിനോദ് ഉത്തമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി ആർ മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി. ആർ രതീഷ് , പി. കെ രാജൻ, മനോജ് ആപ്പാന്താനത്ത് , പി എസ് സുനിൽകുമാർ, എ എസ് സതീഷ് , അനീഷ് ബാബു എന്നിവർ പങ്കെടുത്തു.