cow

കട്ടപ്പന: കാഞ്ചിയാർ കോഴിമലയിൽ കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു.രാജപുരം സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കട്ടപ്പന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംരക്ഷണ മതിൽ ഇല്ലാത്ത കിണറ്റിൽ പശു വീണത്.ഉടമസ്ഥൻ വിവരമറിയിച്ചതനുസരിച്ചെത്തി സേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറത്തെ ശ്രമത്തിലൂടെയാണ് പശുവിനെ കരയ്ക്ക് കയറ്റിയത് .സ്‌റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി.കെ.എൽദോസ്,ഫയർമാൻമാരായ കെ.എസ്.അരുൺ, അബ്ദുൾ മുനീർ, വിനീഷ്‌കുമാർ, ആർ.അനു, ആര്യാനന്ദ് മുരളി, ആർ.ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.