തൊടുപുഴ: ഏലം വില തകർച്ചയുമായി ബന്ധപ്പെട്ട് സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ 19ന് കൊച്ചിയിലെ സ്പൈസസ് ബോർഡ് ആസ്ഥാനത്ത് കർഷകരുമായി ചർച്ച നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ പറഞ്ഞു. ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുന്നതും​ തൊഴിലുറപ്പ് പദ്ധതിയിൽ ഏലം കൃഷിയെ ഉൾപ്പെടുത്തുന്നതും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഏലംവില തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കർഷകർക്ക് ചർച്ചയും തുടർനടപടികളും പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.