തൊടുപുഴ: കുറച്ചു നാളുകളായി തൊടുപുഴയിൽ സമാധാനമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം നഷ്ടമായിരിക്കുകയാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.കഴിഞ്ഞദിവസം തൊടുപുഴ വാട്ടർ അതോറിറ്റി റോഡിൽ പി. കെ. സ്റ്റോർസ് എന്ന പലചരക്ക് കട സാമൂഹ്യ വിരുദ്ധർ അഗ്‌നിയ്ക്ക് ഇരയാക്കി. കൂടാതെ കളിപ്പാട്ടം എന്ന വ്യാപാരസ്ഥാപനതിനു മുൻ വശത്ത് വച്ചിരുന്ന കളിപ്പാട്ടം അജ്ഞാത വാഹനം കൊണ്ട് ഇടിച്ചു 14000 രൂപയുടെ നഷ്ടം വരുത്തി.

തൊടുപുഴയിൽ കുറച്ചു നാളുകളായി മദ്യപാനികളുംസാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാവുകയാണ്.
നഗരമദ്ധ്യത്തിൽ സ്ത്രീകൾ അടക്കമുള്ള സംഘം അഴിഞ്ഞാടുമ്പോൾ അവരെ നിയന്ത്രിക്കുന്നതിനോ വ്യാപാരികൾക്കും ജനങ്ങൾക്കും സംരക്ഷണം നൽകുന്നതിനോ അധികാരികൾക്ക് സാധിക്കുന്നില്ല.

സാമൂഹ്യവിരുദ്ധ ശല്യത്തിൽ നിന്നും വ്യാപാരികളെയും പൊതുജനങ്ങളെയും സംരക്ഷിക്കണമെന്നും സാമൂഹ്യവിരുദ്ധരെ എത്രയും വേഗം അമർച്ച ചെയ്യണമെന്നും തൊടുപുഴ മർച്ചന്റ്‌സ് അസോസിഷൻ അധികാരികളോട് ആവശ്യപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമ്മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.