ചിത്തിരപുരം :ഗവ.ഐടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് 21 ന് രാവിലെ 11 ന് ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഡിസിവിൽ ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ചിത്തിരപുരം ഐറ്റിസി പ്രിൻസിപ്പാൾ മുമ്പാകെ കുടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 04865 296299.