 
കട്ടപ്പന : കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിൽ വാഹന പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് സ്വകാര്യ വ്യക്തി അനധികൃതമായി കടമുറി സ്ഥാപിച്ച സംഭവത്തിൽ തുടർ നടപടികളുമായി കെ. എസ് ഇ ബി . വൈദ്യുതബോർഡിന്റെ അധീനതയിലുള്ള മൂന്ന് ചെയിൻ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച കടമുറി പതിനഞ്ച് ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കൈയ്യേറിയ കട്ടപ്പന സ്വദേശിയ്ക്ക് നൽകി. പൊളിച്ച് നീക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡാംസേഫ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
അനുമതി വാങ്ങാതെയാണ് നിർമ്മാണം നടത്തിയതെന്ന് കണ്ടെത്തിയതോടെ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർമാണം പൊളിച്ച് നീക്കാൻനോട്ടീസ് നൽകിയുന്നു. എന്നാൽ ഒന്നിലധികം തവണനോട്ടീസ് നൽകിയിട്ടും കൈയ്യേറിയയാൾ കത്ത് നിരസിച്ചതോടെയാണ് ഗ്രാമ പഞ്ചായത്ത് വിവരം കെ. എസ് ഇ ബി യെ അറിയിക്കുകയായിരുന്നു. പാർക്കിംഗിനോട്‌ചേർന്ന് അനധികൃത കടമുറി നിർമ്മിച്ചിരിക്കുന്നതിനാൽ ടൂറിസ്റ്റുകളുമായി എത്തുന്ന വലിയ വാഹനങ്ങൾ തിരിയ്ക്കാനും സുഗമമായി പാർക്ക് ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ട്.ഒരു വർഷം മുൻപ് ടിൻ ഷീറ്റും ഇരുമ്പ് തൂണുകളും ഉപയോഗിച്ച് ഷെഡായിരുന്നു നിർമ്മിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനാണ് ഷെഡ് നിർമ്മിച്ചത് എന്നാണ് പരിസരവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.പിന്നീട് സമീപത്തെ ചെറു കുന്നിടിച്ച് പലപ്പോഴായി നാല് ഷട്ടറുകളുള്ള കടമുറിയായി മാറ്റുകയാണുണ്ടായത്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് സബ് കളക്ടർ കൈയ്യേറ്റംനേരിട്ടെത്തിബോദ്ധ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊളിച്ചു നീക്കാൻ നടപടിയുമായി കെ.എസ് ഇ ബി യും രംഗത്ത് വന്നിരിക്കുന്നത്.