ഇടുക്കി: മൃഗസംരക്ഷണ പരിശീലന കേന്ദ്രം വാഗമണ്ണിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം നൽകും. കറവപ്പശു പരിപാലനം, ആട് വളർത്തൽ, മുട്ടക്കോഴി വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിലാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, വിലാസം, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ട്രെയിനിങ് എന്നീ വിവരങ്ങൾ 9446131618/9946485058 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് മെസേജ് അയക്കുക. പരിശീലനത്തിന്റെ ദിവസവും സമയവും പിന്നീട് പരിശീലന കേന്ദ്രത്തിൽ നിന്ന് വിളിച്ചറിയിക്കും.