മൂലമറ്റം : അറക്കുളം പഞ്ചായത്തിലെ ഹരിതകേരളം മിഷന്റെ ജലഗുണ പരിശോധനാ ലാബിന്റെ ഉദ്ഘാടനം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ പ്രൊഫ. എം.ജെ. ജേക്കബ് ലാബ് ജനങ്ങൾക്ക് സമർപ്പിച്ചു. സ്‌കൂളിലേതടക്കം ഏതാനും ജല സാമ്പിളുകളുടെ പരിശോധനയും നടത്തി.പഞ്ചായത്തംഗം സിനി തോമസ്,ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു, പ്രിൻസിപ്പൽ എം. അമൃതേഷ്, ഹെഡ്മിസ്ട്രസ് എൻ.എൻ.രമാദേവി പി.ടി.എ. പ്രസിഡന്റ് വി .ജി. സാജുമോൻ, അദ്ധ്യാപിക ദേവിക ഹരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.