
തൊടുപുഴ: രാജ്യത്തിന്റെ കായിക വളർച്ചയ്ക്ക് ഒളിമ്പിക് ഗെയിംസ് മത്സരങ്ങൾ ഉത്തേജനമേകുമെന് മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു. ജില്ലാ ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച റോഡ് സൈക്ലിംഗ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വിജയികൾഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ.
(പുരുഷവിഭാഗം മാസ്റ്റാർട്ട്)കിരൺ കണ്ണൻ,ഇൻസമാം നാസർ,അഗൽ ലാൽ.(വനിത വിഭാഗം മാസ്റ്റാർട്ട്)അക്‌സ ആൻ തോമസ്,ബിനിലമോൾ ജിബി,അഭിരാമി പ്രകാശ്.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. നും കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിശരത് യു. നായർ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ സി.വി. പോൾ, വിനോദ് വി.സി., ലിനിഷ് പോൾ, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും ഷെൽബിൻ ജോസ് നന്ദിയും പറഞ്ഞു.