 
പള്ളിവാസൽ : ഗ്രാമ പഞ്ചായത്തിന്റെയും തോക്കുപാറ കൃഷിഭവന്റെയും ചിത്തിരപുരം ഗവ.ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിത്തിരപുരം സ്‌കൂളിന് ഒരു പഴത്തോട്ടം എന്ന പദ്ധതിക്ക് തുടക്കം. വിവിധങ്ങളായ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. പരിപാടിയുടെ ഉദ്ഘാടനം അഡ്വ.എ രാജ എം.എൽ.എ നിർവഹിച്ചു. പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രജീഷ് കുമാർ ,
ജില്ലാ പഞ്ചായത്തംഗം അഡ്വ.എം.ഭവ്യ, പള്ളിവാസൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ലത ,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി ലാലു,അഖില.ജെ ,പഞ്ചായത്ത് സെക്രട്ടറി സി.എ.നിസാർ,കൃഷി ഓഫീസർബെന്നി വർഗ്ഗീസ് തേജസ്.കെജോസ്,ആന്റണി സേവ്യർ ,ബീന.എൻ.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.