ഇരട്ടയാർ: ഗ്രാമപഞ്ചായത്ത് ജില്ലയുടെ സുവർണ ജൂബിലി സ്മരണയ്ക്ക് പുതുതായി പണി പൂർത്തീകരിച്ച പഞ്ചായത്ത് ഓഫീസ് -കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.എം.എം മണി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് ഹരിതകർമസേന ഇൻഷുറൻസ് രേഖ പ്രകാശനം നടത്തി. ഫോട്ടോ ഗ്യാലറിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ യോഗത്തിൽ ആദരിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് ഇരുനില മന്ദിരം നിർമ്മിച്ചിരിക്കുന്നത്.യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എം മോഹനൻ, കെ ജി സത്യൻ, രാരിച്ചൻ നീറണാകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോണി, സെക്രട്ടറി എൻ.ആർ.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.