
കട്ടപ്പന: നിർമ്മാണം പൂർത്തീകരിച്ച കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ റോഡ്, കട്ടപ്പന പള്ളിക്കവല ഓസാനം പടി - ഓക്സീലിയം പടി റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. 10 ലക്ഷം രൂപ എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷനിലേയ്ക്കുള്ള 163 മീറ്റർ റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്. വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെയ്തലവി മങ്ങാട്ടുപറമ്പൻ സ്വാഗതം പറഞ്ഞു. . വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഷി അഗസ്റ്റിൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് 280 മീറ്റർ കട്ടപ്പന പള്ളിക്കവല ഓസാനം പടി - ഓക്സീലിയം പടി റോഡിന്റെ ടാറിംഗും പൂർത്തീകരിച്ചത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്കും വിവിധ വിദ്യാലയങ്ങളിലേക്കും വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണ് ഇത്. പ്രദേശവാസികൾ സൗജന്യമായി സ്ഥലം നൽകിയതോടെയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. കട്ടപ്പന ടൗണിലെ ഗതഗത കുരുക്കിന് റോഡ് പൂർത്തീകരിച്ചതോടെ പരിഹാരമായി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
.