തൊടുപുഴ: ഒന്നാമത് ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാന്റ് ബോൾ മത്സരം കുമാരമംഗലം എം.കെ.എൻ എം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ ഹാന്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി മത്സരം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ അത് ലറ്റ് കെ.ജെ. സന്ധ്യ മുഖ്യ അതിഥിയായി പങ്കെടുത്തു. ബോഡി ബിൽഡിംഗ് മത്സരത്തിൽ മിസ്റ്റർ കേരള പോലീസ് ചാമ്പ്യനായ ജസ്റ്റിൽ ജോസിനെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എസ് പവനൻ മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നീതു മോൾ ഫ്രാൻസീസ് പഞ്ചായത്ത്, മെമ്പർ സിബിൻ വർഗീസ്, ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.ശശിധരൻ എന്നിവർ സംസാരിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം റഫീക്ക് പളളത്തുപറമ്പിൽ സാഗതവും ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.