കാഞ്ഞാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മൂലമറ്റം എ കെ ജി ഭാഗത്ത് താമസിക്കുന്ന പാറയിൽമഠം ശ്യാം (26) ,കാഞ്ഞാർ കട്ടയ്ക്കൽ
ജോസ്‌തോമസ് (50) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 9 ന് കാഞ്ഞാർ ടൗണിന് സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്തു നിന്നും വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ശ്യാമിന്റെ കാലിന് സാരമായി പരക്കേറ്റു.മൂലമറ്റം അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസ് എത്തിയാണ് പരക്കേറ്റ ശ്യാമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജോസ് തോമസിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു