വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ രാജിവച്ചു. കേരള കോൺഗ്രസ് അംഗമാണ്. യുഡിഎഫിലെ ധാരണപ്രകാരമാണ് രാജി. തുടർന്നുള്ള നാലുവർഷം കോൺഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എസ് .സി സംവരണമായ ഇവിടെ നാലാംവാർഡംഗമായ എം.എ. ബിജു തുടർന്നു പ്രസിഡന്റാകും. മുസ്ലിം ലീഗിലെ സുബൈദ സുബൈറാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്തിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡന്റ് പദവി കോൺഗ്രസിനു കൈമാറുമ്പോൾ കേരള കോൺഗ്രസിന് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സ്ഥാനം വിട്ടുനൽകാനുമാണ് ധാരണ.