വണ്ടിപ്പെരിയാർ: രണ്ടരഗ്രാം എംഡിഎംഎ യുമായി യുവതിയടക്കം അഞ്ച് തിരുവനന്തപുരം സ്വദേശികളെ വണ്ടിപ്പെരിയാർ എക്‌സൈസ് സംഘം പിടികൂടി. ഇവരുടെ പക്കൽ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിനു പോയി അവിടെ നിന്നും തമിഴ്‌നാട് വഴി കേരളത്തിലെത്തിയവരാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശികളായ ഡൈന (22), വിജേഷ് (29), നിതീഷ് (28), കിരൺ (29), പ്രകോഷ് (27) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വണ്ടിപെരിയാർ എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, സി. പി. കൃഷ്ണകുമാർ, രാജകുമാർ, പ്രമോദ്, ദീപു കുമാർ, ഐ. ബി. സേവ്യർ, ശശികല എന്നിവരാണ് പ്രതികളെ പിടികൂടിയത്.