തൊടുപുഴ :ജില്ല ഒളിമ്പിക്‌സ് ഗെയിംസ് വെയിറ്റ് ലിഫ്ടിംഗ് മത്സരങ്ങൾ ഇന്ന് രാവിലെ 10 ന് തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ വെയിറ്റ്
ലിഫ്ടിംഗ് അസോസിയേഷൻ പ്രസിഡന്റ് എം എൻ ബാബു അദ്ധ്യക്ഷനായിരിക്കും. കോളേജ് ബർസർ ഫാ.പോൾ കാരക്കൊമ്പിൽ, വൈസ് പ്രിൻസിപ്പാൾ ഫാ. മാനുവൽ പിച്ചളക്കാട്ട്, കോളേജ് ഫിസിക്കൽ എച് ഒ ഡി എബിൻ വിൽസൺ, ജില്ലാ വെയിറ്റ് ലിഫ്ടിംഗ് സെക്രട്ടറി പി .ആർ രതീഷ് കുമാർ , കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു. നായർ തുടങ്ങിയവർ പങ്കെടുക്കും