തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ 25, 26, 27 തീയതികളിൽ അടിമാലി ഗവ:ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്താനിരുന്ന പുസ്തകോത്സവം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാറ്റി വച്ചതായി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു. . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബാലചിത്രരചനാമത്സരം മാറ്റിവച്ചു
തൊടുപുഴ: അനിയന്ത്രിതമായ കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 22ന് ചെറുതോണിയിൽ നിശ്ചയിച്ചിരുന്ന കുട്ടികളുടെ ചിത്രരചനാമത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.