 
തൊടുപുഴ: സമഗ്രശിക്ഷാ ഇടുക്കിയുടെ നേതൃത്വത്തിൽ ജില്ലയിലെ പെൺകുട്ടികൾക്കായി നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി. സർക്കാർ വിദ്യാലയങ്ങളിലെ 7 മുതൽ 12 വരെ ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് പ്രതിരോധ/ആയോധന കലകളിൽ പരിശീലനം നൽകും. കളരിപ്പയറ്റ്, കരാട്ടെ, കുങ്ഭു, ജൂഡോ, ഏറോബിക്‌സ്, നീന്തൽ തുടങ്ങിയവയിലാണ് പരിശീലനം നൽകുക. പരിശീലകരെ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും കണ്ടെത്തും.
സ്ത്രീ സമത്വത്തിന്റെ ആവശ്യകത ബോധ്ദ്ധ്യപ്പെടുത്താനുംസമൂഹത്തിൽ നടന്നു വരുന്ന സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവും ഈ പരിശീലന പദ്ധതിയുടെ ലക്ഷ്യത്തിൽപ്പെടുന്നു. 4 സ്‌കൂളുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന സുരേന്ദ്രൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.പി.സി . ബിന്ദുമോൾ ഡി, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർമാരായ കെ.എ ബിനുമോൻ, ബി.പി.സി പി.കെ ഗംഗാധരൻ, ബി.ആർ.സി ട്രെയിനർമാരായ ഗോകുൽ രാജ് എ.കെ, തോമസ് ജോസഫ് മുതലായവർ സംബന്ധിച്ചു.