തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാന്റ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ടാസ്ക് നാടുകാണിയും വനിതാ വിഭാഗത്തിൽ എം കെ.എൻ എം ഹാന്റ്ബോൾ ക്ലബ്ബും ജേതാക്കളായി. കുമാരമംഗലം എം.കെ എൻ എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ 14 ന് എതിരെ 15 ഗോളുകൾക്ക് മാസ്റ്റേഴ്സ് ക്ലബ്ബ് ഇടുക്കിയെ പരാജയപ്പെടുത്തിയാണ് ട്രൈബൽ ആർട്ട്സ് ആന്റ് സയൻസ് കോളേജ് നാടുകാണി ജേതാക്കളായത്. വനിതാ വിഭാഗത്തിൽ മുന്നിന് എതിരെ ആറ് ഗോളുകൾക്ക് സ്റ്റാർ ക്ലബ് കുമാരമംഗലത്തെ പരാജയപ്പെടുത്തിയാണ് എം.കെ.എൻ എം. ഹാന്റ് ബോൾ ക്ലബ്ബ് ജേതാക്കളായത് മത്സര വിജയ്കൾക്ക് കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി ട്രോഫിയും മെഡലും വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ ഗ്രെസി തോമസ് അസോസിയേഷൻ ഭാരവാഹികളായ അനിൽകുമാർ കെ.ആർ, അശ്വിൻ സത്യൻ, കെ ശശിധരൻ, അൻവർ ഹുസൈൻ, റഫീക്ക് പള്ളത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.