തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടന്ന് വന്ന ഒന്നാമത് ഒളിമ്പിക് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോത്തിൽ റോഷി അഗസ്റ്റിൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 22 കായിക ഇനങ്ങളിലെ ഓവറോൾ വിജയി കൾക്ക് ട്രോഫികൾ വിതരണം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയായിരിക്കും. എം.എൽ.എ. മാരായ പി.ജെ.ജോസഫ്, വാഴൂർ സോമൻ,, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി .കെ. ഫിലിപ്പ്, കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെകട്ടറി എസ്.രാജീവ്, സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, മുട്ടം പഞ്ചായത്തു പ്രസിഡന് ഷൈജ ജോമോൻ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.ബിജു, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി. സി.രാജു തരണി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, തുടങ്ങിയവർ പങ്കെടുക്കും.