കട്ടപ്പന : ഉപ്പുതറ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ പുതിയ ദേവാലയ കൂദാശയും മുന്നിന്മേൽ കുർബാനയും തിരുനാൾ ആഘോഷവും ഇന്നും നാളെയുമായി നടക്കുമെന്ന് ഇടവക വികാരി ഫാ. സാജോ ജോഷ്വാ മാത്യു അറിയിച്ചു. ഒരു കോടി രൂപ മുതൽ മുടക്കിയാണ് പുതിയ ദേവാലയം നിർമ്മിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 5 ന് സഭാ പിതാക്കന്മാർക്ക് സ്വീകരണവും തുടർന്ന് ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാബയുടെ മുഖ്യ കാർമ്മികത്തിൽ ദേവാലയ കുദാശയുടെ ഒന്നാം ഭാഗവും നടക്കും.മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തേവോദോസിയോസ് , ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകർമ്മികരായിരിക്കും.20 ന് രാവിലെ പ്രഭാത നമസ്‌കാരത്തിനു ശേഷം ദേവാലയ കുദാശയുടെ രണ്ടാം ഭാഗവും നടക്കും.9.30 ന് മുന്നിന്മേൽ കുർബാന . തുടർന്ന് 11 ന് നടക്കുന്ന സമ്മേളനം ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.